വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉൽസവത്തിന് വ്യാഴാഴ്ച കൊടിയേറും.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്കൊപ്പം ആറാട്ട് എഴുന്നെള്ളുന്ന മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്ര ഉൽസവം വ്യാഴാഴ്ച ആരംഭിക്കും.രാവിലെ 11.30 നു മേൽ 11.45നകം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ തരണനല്ലൂർ എൻ.പി.ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 31ന് രാവിലെ 9 ന് പുറത്തെഴുന്നള്ളത്ത്. രാത്രി 9.30 ന് പള്ളിവേട്ട. നവംമ്പർ ഒന്നിന് ശ്രീപത്മനാഭ സ്വാമിയോടൊപ്പം ശംഖുമുഖത്ത് ആറാടി തിരികെ എത്തി കൊടിയിറക്ക്. രണ്ടിന് ദേവീ-ധർമ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠാ പൂജകളോടെ ഉൽസവം സമാപിക്കും. ഭജന, ഭക്തിഗാനസുധ, നൃത്തസന്ധ്യ എന്നീ കലാപരിപാടികളും ഉണ്ടാകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 + 7 =