തിരുവനന്തപുരം : വെളുപ്പിന് 4.30ക്ക് നടക്കാനിറങ്ങിയ വനിതാ ഡോക്ടർക്കു നേരെ മ്യൂസിയത്തിനടുത്തുള്ള പബ്ലിക് ഓഫീസ് ഫുട്പാത്തിൽ വച്ച് ലൈംഗിക അതിക്രമം. ഇന്ന് വെളുപ്പിനാണ് സംഭവം. അക്രമം നടന്നതിനെ തുടർന്ന് വനിതാ ഡോക്ടർ ബഹളം വച്ചതിനെ തുടർന്ന് ആക്രമിച്ചയാൾ ഓടി മ്യൂസിയം വളപ്പിൽ കയറി രക്ഷപ്പെട്ടു. ആക്രമണംഉണ്ടായതറിഞ്ഞു മ്യൂസിയം ജീവനക്കാർ പരിസരം മുഴുവൻ അരിച്ചു പെറുക്കി എങ്കിലും ആക്രമിയുടെ പൊടി പോലും കിട്ടിയില്ല. മ്യൂസിയം പരിസരത്തെ ക്യാമറയിൽ പതിഞ്ഞിട്ടുള്ള ആക്രമിയുടെ ചിത്രങ്ങൾ പോലീസ് പരിശോധിച്ചു വരുകയാണ്. മ്യൂസിയം പോലീസ് സ്റ്റേഷന്റെ വിളി പ്പാടകലെ നടന്ന സംഭവം തലസ്ഥാന വാസികൾ ഞെട്ടലോ ടെ യാണ് കേട്ടത്.