പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബൊയ്‌സാര്‍ നഗരത്തിലെ താരാപുര്‍ എംഐഡിസിയിലെ ആസിഡ് ഉത്പാദിപ്പിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. മൂന്നു പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഗാമ ആസിഡ് ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്.വൈകിട്ട് 4.20ഓടെയാണ് ഉഗ്ര ശപ്ദത്തോട് കൂടി സ്‌ഫോടനം ഉണ്ടായത്. അതിശക്തമായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ഫാക്ടറിയിലെ റിയാക്ടര്‍ വെസലില്‍ ആയിരുന്നു സ്‌ഫോടനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പാല്‍ഘര്‍ പൊലീസ് വക്താവ് സച്ചിന്‍ നവദ്കര്‍ അറിയിച്ചു.വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ബോയ്‌സര്‍ സ്റ്റേഷനില്‍നിന്നും പ്രദേശത്തെ അഗ്‌നിശമനസേനാ യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. ആകെ 18 പേരാണ് സംഭവസമയം ജോലി ചെയ്തുകൊണ്ടിരുന്നത്. സോഡിയം സള്‍ഫേറ്റും അമോണിയും ചേര്‍ക്കുമ്പോഴായിരുന്നു റിയാക്ടര്‍ വെസല്‍ പൊട്ടിത്തെറിച്ചത്.