മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കാന്തല്ലൂര്‍ കട്ടിയനാട് ഭാഗത്ത് ചെല്ലയുടെ വീട് കുത്തിത്തുറന്ന് അഞ്ചരപ്പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ കട്ടിയനാട് സ്വദേശി മണികണ്ഠനും (19), പതിനാലുകാരനുമാണ് പിടിയിലായത്. ചെല്ലയും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു മോഷണം. പ്രതികളില്‍നിന്ന് മൂന്ന് സ്വര്‍ണമാലയും ഒരു കമ്മലും കണ്ടെടുത്തു.ആഭരണങ്ങള്‍ മണികണ്ഠന്റെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.പിടിയിലാകാനുള്ള മറ്റൊരാളുടെ കൈയിലാണ് ബാക്കി ആഭരണങ്ങളെന്ന് പറഞ്ഞു.മറയൂര്‍ മേഖല കേന്ദ്രീകരിച്ച് സമീപകാലത്ത് സമാനരീതിയില്‍ നാല് മോഷണങ്ങളാണ് നടന്നത്.