എറണാകുളം : ഗ്യാസ് ഏജന്‍സി നടത്തുന്ന യുവതിയെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവം; വ്യവസായ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.പിരിച്ചുവിടല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസറെ തൊഴിലാളി സംഘടന രേഖാമൂലം അറിയിച്ചില്ലെന്നാണ് സൂചന. ഇത് ചൂണ്ടിക്കാട്ടി ജില്ലാ ലേബര്‍ ഓഫീസര്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന സംരംഭകയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തൊഴിലാളി സംഘടയ്ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ , ലേബര്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തെ നിയമപരമായി അല്ല സി.ഐ.ടി.യു കൈകാര്യം ചെയ്തത് എന്നും, തൊഴില്‍ ഉടമയെ കുറിച്ച് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ജില്ലാ ലേബര്‍ ഓഫീസ് നല്‍കുന്ന വിവരം. അതേ സമയം ഏജന്‍സി ഉടമയുടെ പരാതിയില്‍ കേസെടുത്ത മുമ്പും പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഏജന്‍സി ഉടമയുടെ ഓഫീസിലും ഗോ ടൗണിലും എത്തി മൊഴി എടുത്തു.