തിരുവനന്തപുരം: കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷന്റെ സഹചര 2022 നോട് അനുബന്ധിച്ചുള്ള ആരോഗ്യ മേഖലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ സുകൃതം പുരസ്കാരം
ഡോ. എ.എൻ. സിസിക്കും ആരോഗ്യ മേഖലയിൽ വേറിട്ട പ്രവർത്തനം കാഴ്ചവെച്ച പ്രൊഫ: ഡോ: കെ.വി ദിലീപ് കുമാറിന് ഭിഷഗ്വര പുരസ്കാരവും നൽകും. ആയുർവേദത്തെക്കുറിച്ചുള്ള അവബോധവും പ്രാധാന്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മികച്ച രീതിയിൽ പ്രവർത്തിച്ച മാധ്യമ പ്രവർത്തകൻ
ജി.എസ്. ജിജു മാധ്യമ പുരസ്കാരത്തിനും അർഹനായി.ഈ മാസം 29, 30 തിയതികളിൽ പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് പുരസ്കാര നൽകുമെന്ന് ഓർഗ്ഗനൈസിഗ് കമ്മിറ്റി ചെയർമാൻ ഡോ: ജയ പി.ആർ ജനറൽ കൺവീനർ ഡോ: കെ ശിവദാസ് മേനോൻ എന്നിവർ അറിയിച്ചു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആയുർവേദ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഹൗസ് സർജൻ മാർക്കുമായി നടന്ന ഡോ: എ.കെ ദേവീദാസ് മെമ്മോറിയൽ സംസ്ഥാനതല പ്രബന്ധ മത്സരത്തിലെ വിജയികളായ പാലക്കാട് വിഷ്ണു ആയുർവേദ കോളേജിലെ ഡോ: ഹരിപ്രിയ വിജയൻ ഒന്നാം സ്ഥാനവും പാങ്ങോട് എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിലെ ഡോ: ജെ അഞ്ജനക്ക് രണ്ടാം സ്ഥാനവും തിരുവനന്തപുരം ഗവ: ആയുർവേദ കോളേജിലെ ഡോ: ഷാറോൽ റഷീദിന് മൂന്നാം സ്ഥാനവും ലഭിച്ചതായി ഓർഗ്ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.