തിരുവനന്തപുരം: കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാണിച്ച കേസില്‍ ഒരാള്‍ അറസ്റ്റ്. മലയിന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍ (39) ആണ് പിടിയിലായത്. കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറാണ്. നിലവില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറല്‍, കവര്‍ച്ച ശ്രമം എന്നിവ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനമാണ് പ്രതി ഓടിച്ചിരുന്നത്.ഈ വാഹനത്തിലാണ് നഗരത്തില്‍ രാത്രി കറങ്ങിയത്. സര്‍ക്കാര്‍ ബോര്‍ഡ് പതിച്ച ഈ വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്. സെക്രട്ടറിയേറ്റിന്റെ ഉള്ളില്‍ നിന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുക്കുന്നത്.