മുംബൈ: കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങിയ പതിനാറുകാരി അതിദാരുണമായി മരിച്ചു. മാന്‍ഖുഡില്‍ രേഷ്മ ഖരവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. അപ്പാര്‍ട്ട്മെന്റിലുള്ള കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.
ഒളിച്ചിരുക്കുന്നവരെ കണ്ടെത്താന്‍ ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ ചില്ലിലൂടെ നോക്കുന്നതിനിടെ ലിഫ്റ്റ് താഴേക്കു പതിക്കുകയും രേഷ്മയുടെ തല കുടുങ്ങുകയുമായിരുന്നു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. അപ്പാര്‍ട്ട്മെന്റിലെ അഞ്ചാം നിലയിലായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം. കരച്ചില് കേട്ട് മറ്റു കുട്ടികള്‍ ഓടിയെത്തി. കുട്ടിയുടെ അമ്മാവന് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഹൗസിങ് സൊസൈറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് രേഷ്മയുടെ കുടുംബംആരോപിച്ചു.