ചാലക്കുടി : ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായിരുന്ന എം ഒ ജോസ് (77) അന്തരിച്ചു.ചാലക്കുടി ചിറമ്മല്‍ മുളങ്ങാടന്‍ കുടുംബാംഗമാണ്. വാര്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴം പകല്‍ 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: റോസിലി. മക്കള്‍: ആന്റണി, മഞ്ജു. മരുമക്കള്‍: ആന്‍സി, ബിജു.