റയിന്‍കീഴ്: ചിറയിന്‍കീഴ്, മംഗലപുരം പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസില്‍പ്പെട്ട പ്രതി ഗുണ്ടാആക്‌ട് പ്രകാരം അറസ്റ്റിലായി. കിഴുവിലം കുറക്കട ചരുവിള വീട്ടില്‍ അജിത് ഉണ്ണിയെയാണ് (28) ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.2017ല്‍ മുടപുരം എന്‍.ഇ.എസ് ബ്ലോക്കിന് സമീപം നിസാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും അറസ്റ്റിലായിരുന്നു.ജയില്‍ മോചിതനായിട്ട് മൂന്ന് മാസമായി. സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ ചിറയിന്‍കീഴ് എസ്.എച്ച്.ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു.