പിരുമേട്:ഭര്‍തൃ വീട്ടില്‍ യുവതി മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശങ്കുശേരില്‍ ശരത്ത് ശശികുമാറിനെ(31 )യാണ് വാഗമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് 12 ന് ശരത്തിന്റെ ഭാര്യ ശരണ്യ (രമ്യ-20) യെ മരിച്ച നിലയില്‍ ശരത്തിന്റെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ മരിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് അന്വേഷണത്തിലാണ് ശരത്തിനെ വാഗമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്ബാണ് ശരത്തും ശരണ്യയുംവിവാഹിതരായത് . ശരണ്യ വാഗമണ്‍ പാറക്കെട്ട് സ്വദേശിനിയാണ്.