തിരുവനന്തപുരം:- കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന കൺവെൻഷൻ പത്താം തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം ബിടി ആർ ഹാളിൽ ചേരും.സംസ്ഥാന ഓൺലൈൻ ട്രേഡ് യൂണിയൻ രൂപീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ, സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജയൻ ബാബു തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.