കോതമംഗലം: ഗ്രീന്‍വാലി സ്കൂളില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സജിയുടെ പ്രധാന കൂട്ടാളി നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന യാസീനെ എക്സൈസ് അറസ്റ്റ് ചെയ്തു.പ്രതി പെരുമ്ബാവൂരില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കടന്നുകളഞ്ഞെങ്കിലും സംഘം പ്രതിയെ ഓടിച്ചിട്ട് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. സ്കൂള്‍ ജീവനക്കാരന്‍ പാലാ സ്വദേശി സജി, ഇവരോടൊപ്പം രക്ഷപ്പെട്ട തൃക്കാരിയൂര്‍ സ്വദേശി രാഹുല്‍ എന്നിവര്‍ ഒളിവിലാണ്. കോതമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.