(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ തിരുവല്ലം പരശു രാമ സ്വാമി ക്ഷേത്രത്തിൽ 10ലക്ഷം രൂപ വീതം 2ഉദ്യോഗസ്ഥരിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ദേവസ്വംആ ഡിറ്റ് വിഭാഗം കണ്ടെത്തി.2020-21വർഷത്തെആ ഡിറ്റ് നടത്തിയതിൽ ആണ് ഇത്രയധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെങ്ങും കൊറോണ മഹാമാരി ബാധിച്ചു ദേവസ്വം ക്ഷേത്രങ്ങളിലെ വരുമാനം ഇല്ലാതിരുന്ന സാഹചര്യത്തിൽ ആണ് ഇത്രയധികം ഭീമ മായ തുകയുടെ ക്രമക്കേട് കണ്ടെത്തി യിട്ടുള്ളത് എന്നത് ഏറെ ഗൗരവം അർഹിക്കുന്ന ഒന്നാണ്. ദേവസ്വം ആ ഡിറ്റ് ഓഫീസർ ശില്പ ചന്ദ്രന്റെ നേതൃത്വത്തിൽ ഉള്ളആ ഡിറ്റ് വിഭാഗം ആണ് ഈ ക്രമക്കേട് കണ്ടെത്തി അതിനു ഉത്തരവാദി കളായ രണ്ടു ഉദ്യോഗസ്ഥർ ക്കെതിരെ നടപടി എടുക്കണമെന്ന് ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ ഭരണ അനുകൂല സംഘ ടനയുടെ സംസ്ഥാന നേതാക്കൾ ആയതിനാൽ ഇവരുടെ പേരിൽ ഉള്ള നടപടി ഫയൽ “വെളിച്ചം കാണാതെ പാതാളത്തിൽ “ആണ്. ദേവസ്വം കമ്മിഷണ റും, ബോർഡും ആണ് ഇതിന്മേൽ തീരുമാനം കൈ കൊള്ളേണ്ടത്. തിരുവല്ലം പരശു രാമ ക്ഷേത്രത്തിൽ ദിനം പ്രതിപിതൃ തർപ്പണത്തിന് രണ്ടായിരത്തിനു മേലാണ് വഴിപാട് ശീട്ടാ ക്കുന്നത്. അത് പോലെ തന്നെയാണ് ദിനം പ്രതിയുള്ള അന്നദാനവും. അന്നദാനത്തിന്റെ പേരിൽ വളരെ കുറച്ചു “കഞ്ഞി സദ്യ “നടത്തുകയാണ് ചെയ്യുന്നത്. ദേവസ്വം ബോർഡ് അമ്പലപ്പുഴ പാൽപ്പായസം അടക്കം ഒരേ തുക യാണ് എല്ലായിടത്തും ഈ ടക്കുന്നതെങ്കിലും വളരെ നിലവാരം കുറഞ്ഞ പാൽപ്പായസം ആണ് ഇതേ തുക വാങ്ങി ഇവിടെ നൽകുന്നതെന്നും ഭക്തരിൽ പരക്കെ ഉള്ള ആരോപണം ആയി ഉയർന്നു കേൾക്കുന്നുണ്ട്. ക്രമക്കേട് നടത്തി എന്നുള്ള ആരോപണ വിധേയരായ ഉദ്യോഗസ്ഥർഇപ്പോഴും ബോർഡിന്റെ ഉന്നത പദവികളിൽ ജോലിയിൽ വിലസുന്നുണ്ട്. ഭരണ അനുകൂല ബോർഡ് ഭരിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉള്ള നടപടി “ത്രി ശങ്കു സ്വർഗത്തിൽ “ആണ്.