കണ്ണപുരം: വാഹന പരിശോധനക്കിടെ വ്യാജ നമ്പര്‍ പതിച്ച കാര്‍ സഹിതം ഒരാള്‍ പിടിയിലായി. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. മലപ്പുറം മേല്‍മുറി സ്വദേശിയായ കാര്‍ ഡ്രൈവര്‍ എ.കെ. മുഹമ്മദ് സുഹൈല്‍ (23) ആണ് പിടിയിലായത്. കമറുദ്ദീനാണ് ഓടിരക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെ ഇരിണാവില്‍നിന്നാണ് പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്‍. വിനീഷും എസ്.ഐ രമേശനും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ണപുരം സ്വദേശിയായ വി. മിഥുന്‍ കുമാറിന്റെ കെ.എല്‍ 13 എ.പി 6635 നമ്പര്‍ സ്വിഫ്റ്റ് കാര്‍ വാടകക്കെടുത്ത ശേഷം മലപ്പുറം കാടാമ്പുഴ സ്വദേശി കമറുദ്ദീന്റെ പേരിലുള്ള വാഹനത്തിന്റെ നമ്പറായ കെ.എല്‍ 55 എ.സി 450 നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാണ് വാഹനം ഓടിക്കൊണ്ടിരുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തിനുവേണ്ടി ഇങ്ങനെ ചെയ്തതാകാമെന്നാണ് സംശയം.