കള്ള് കുപ്പി യുവാവ് മാറി എടുത്തതിന് പിന്നാലെ ഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്ക്; മൂന്ന് പേർ പൊലീസ് പിടിയിൽ

മാന്നാര്‍: കള്ള് കുപ്പി യുവാവ് മാറി എടുത്തതിന് പിന്നാലെ ഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്ക്.ബുധനൂര്‍ എണ്ണക്കാട് കള്ള് ഷാപ്പില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കള്‍ പിടിയിലായി. ബുധനൂര്‍ തയ്യൂര്‍ സുരാജ് ഭവനില്‍ സുരേഷ് (40)നാണ് തലക്ക് പരിക്കേറ്റത്. എണ്ണക്കാട് ബുധനൂര്‍ പെരിങ്ങാട് ശ്രീ വിലാസത്തില്‍ സജിയുടെ മകന്‍ അനന്ദു (21), ബുധനൂര്‍ എണ്ണക്കാട് നെടിയത്ത് കിഴക്കെതില്‍ സുധന്റെ മകന്‍ നന്ദു സുധന്‍ (22) ബുധനൂര്‍ എണ്ണക്കാട് വടക്ക് കൊക്കാലയില്‍ വീട്ടില്‍ ഉദയന്‍ മകന്‍ വിശാഖ് (27)എന്നിവരാണ് പൊലീസ് പിടിയിലായത്. മാന്നാര്‍ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.അക്രമ സംഭവത്തില്‍ ഒരാളെ കൂടി പിടി കൂടാനുണ്ട്. എണ്ണക്കാടുള്ള കള്ള് ഷാപ്പില്‍കള്ള് കുടിക്കുന്നതിനിടെ പ്രതികള്‍ക്ക് കൊണ്ട് വന്ന കള്ള് കുപ്പി അബദ്ധത്തില്‍ സുരേഷ് മാറി എടുത്തതാണ് സംഘര്‍ഷത്തിന് കാരണം എന്ന് പൊലീസ് വിശദമാക്കി. ഇഷ്ടിക കൊണ്ടും കള്ള് കുപ്പി കൊണ്ടും തലക്ക് അടിയേറ്റ സുരേഷ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാന്നാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച്‌ ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അഭിരാം,എസ് ഐ ജോണ്‍ തോമസ്, ജി എസ് ഐ സജികുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍ മാരായ സിദ്ധിക്ക് ഉള്‍ അക്ബര്‍, സുനില്‍ കുമാര്‍,സുധി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + one =