ഡീസല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

പരിയാരം :ഡീസല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിരിക്കുകയാണ്.കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്താണ് സംഭവം നടന്നത്. ടാങ്കറില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്.
ചെമ്പേരിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിലേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇവിടെ ചെറിയ തോതില്‍ ഡീസല്‍ ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ഹസൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കര്‍ മറിഞ്ഞത്. വീട്ടിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇവര്‍ക്ക് പരുക്കുകള്‍ ഇല്ലെന്നുമാണ് ലഭ്യമാകുന്ന വിവരം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 2 =