പത്തനംതിട്ട: അടൂരില്‍ സ്വകാര്യ ബസില്‍നിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടക്ടര്‍ക്ക് പരുക്കേറ്റു. കരുനാഗപ്പള്ളി – പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടര്‍ തഴവ സ്വദേശി അന്‍സിലിനാണ് പരുക്കേറ്റത്. ബസ് കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അന്‍സില്‍ തെറിച്ച് പുറത്തേക്ക് വീഴുകയായിപുന്നു. ചിറ്റാണി മുക്കില്‍ വച്ചാണ് ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് അന്‍സില്‍ പുറത്തേക്കു വീണത്. അന്‍സലിന് തലയ്ക്കു പരുക്കുണ്ട്.റോഡിലെ കുഴിയാണ് അപകട കാരണം. അടൂര്‍ ചിറ്റാണിമുക്ക് റോഡ് കുഴികള്‍ നിറഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു കാലങ്ങള്‍ ഏറെയായി. ഇതേ റോഡില്‍ സ്ഥിരമായി ഓടുന്ന ബസ്സിലെ കണ്ടക്ടര്‍ക്കാണ് പരുക്കേറ്റിരിക്കുന്നു. ചിറ്റാണി മുക്ക് ജംഗ്ഷനില്‍ ബസ് നിര്‍ത്തി ആളിനെ കയറ്റിയശേഷം കുഴിയില്‍ പെടാതെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ യാത്രക്കാര്‍ കണ്ടക്ടറുടെ ദേഹത്തേക്ക് മറിഞ്ഞതോടെയാണ് ഡോര്‍ തുറന്ന് കണ്ടക്ടര്‍ പുറത്തേക്കു വീണത്.