തിരുവനന്തപുരം – പത്തു ശതമാനം സാമ്പത്തിക സംവരണം ശരിവച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ അഭിമാനിക്കുന്നു എന്ന് മുന്നോക്ക സമുദായ ഐക്ക്യ മുന്നണി സംസ്ഥാന കമ്മിറ്റി നേതാക്കൾ അഭിപ്രായ പ്പെട്ടു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ന്യായമായ തുല്യ നീതി അവകാശം ആണ് സുപ്രീം കോടതി ഈ ചരിത്ര വിധിയിലൂടെ ശരി വച്ചിരിക്കുന്നത് എന്ന് സംഘടന ജനറൽ സെക്രട്ടറി സുരേഷ് ബാബു എൻ, വാഴൂർ, സംസ്ഥാന പ്രസിഡന്റ് ടി എം അരവിന്താക്ഷ ക്കുറു പ്പ്, തുടങ്ങിയ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.