കൊച്ചി:ആക്രിക്കച്ചവടത്തിന്റെ മറവില്‍ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്ബാവൂര്‍ സ്വദേശികളായ പുലവത്ത് അസര്‍ അലി, മാടവന റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജിഎസ്ടി വകുപ്പിന്റെ അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്ന ഇരുവരും ഇടപ്പള്ളിയില്‍വച്ചാണ് പിടിയിലായത്. വ്യാജ ബില്ലുകളിലൂടെയായിരുന്നു തട്ടിപ്പ്. തട്ടിപ്പിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇല്ലാത്ത ചരക്ക് നീക്കത്തിന്റെ പേരില്‍ വ്യാജ രേഖകളുണ്ടാക്കുകയായിരുന്നു. 12, കോടിയുടെ തട്ടിപ്പ് നടത്തിയ സംഘത്തെ സംസ്ഥാന ജിഎസ്ടിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ കോട്ടയം യൂണിറ്റാണ് ജിഎസ്ടി നിയമം 69 പ്രകാരംഅറസ്റ്റ് ചെയ്തത്.2022 ജൂണ്‍മാസം ഇരുവരുടേയും വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് പ്രതികള്‍ രണ്ടു പേരും ഒളിവില്‍ ആയിരുന്നു. നിരവധി തവണ ഹാജരാകാനായി സമന്‍സ് കൊടുത്തിട്ടും പ്രതികള്‍ ഹാജരായില്ല. ജൂണ്‍ മാസം 20ന് പ്രതികള്‍ക്കായി സായുധ പൊലീസിന്റെ സഹായത്തോടെ പെരുമ്ബാവൂരിലും പരിസര പ്രദേശങ്ങളിലും പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഒളിവിലോയിരുന്ന പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ആത് തള്ളുകയായിരുന്നു.ആക്രിയുടെ മറവില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നികുതിവെട്ടിപ്പ് ശൃംഖല ഉണ്ടാക്കിയാണ് പ്രതികള്‍ 12 കോടിയില്‍ പരം രൂപയുടെ വെട്ടിപ്പ് നടത്തിയത് . പ്രതികള്‍ക്കായി കഴിഞ്ഞ അഞ്ചുമാസമായി GST വകുപ്പ് നിരന്തരമോയ അന്വേഷണം നടത്തി വരികയായിരുന്നു. ഒടുവില്‍ ഇടപ്പള്ളിയിടെല ലുലുമാളിന് സമീപം പ്രതികള്‍ ഉണ്ടെന്ന വിവരം കിട്ടിയതിനെ തുടന്നാണ് രഹസ്യമായി അവിടെ എത്തിയ ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടിയത്.