ബാലരാമപുരം: കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബാലരാമപുരത്ത് വച്ച് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു.ബാലരാമപുരം കൊടിനട ജംഗ്ഷനില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. പൗഡിക്കോണം വലപരിക്കോണം പാണന്‍വിള നക്ഷത്രയില്‍ അജിത്കുമാര്‍ (43), ഇദ്ദേഹത്തിന്റെ അമ്മാവന്‍ കല്ലിയൂര്‍ പാപ്പനത്തേരിയില്‍ ജയപ്രകാശ് ഗൗതമന്‍ (75) എന്നിവരാണ് റിമാന്‍ഡിലായത്.
കോട്ടയം അയര്‍ക്കുന്നം സ്വദേശി ജോര്‍ജ് ജോസും(48) കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് തടഞ്ഞ് നിറുത്തി ആക്രമിച്ചത്. ജോര്‍ജ് ജോസിന്റെ കാര്‍ അജിത്കുമാറിന്റെ കാറിന്റെ സൈഡില്‍ തട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ജോസിന്റെ കാര്‍ അജിത്കുമാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന രീതിയില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മേല്‍ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് രജിസ്റ്രര്‍ ചെയ്യുകയായിരുന്നു.