കോട്ടയം: കോട്ടയം മങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കമുള്ള കുട്ടികളെയാണ് കാണാതായത്.മഹിളാ സഖ്യ എന്ന സ്വകാര്യ എന്‍.ജി.ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ഹോമാണിത്. രാവിലെ 5.30 കുട്ടികളെ വിളിച്ചുണര്‍ത്താന്‍ പോയപ്പോഴാണ് കാണാനില്ലെന്ന് ജീവനക്കാര്‍ മനസിലാക്കിയത്.