കൊച്ചി :എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നാളെ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പോലീസും, മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.