തിരുവനന്തപുരം :- കെട്ടിട നിർമ്മാണ മേഖല അതിരൂക്ഷമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് നിർമ്മാണ വസ്തുക്കളുടെ വില നിരന്തരം കൂടുന്നത് ഈ മേഖലയെ തകർത്തിരിക്കുകയാണ് വില നിയന്ത്രണാധികാരസമിതി രൂപീകരിക്കുക നിർമ്മാണ വസ്തുക്കളുടെ വില കുറയ്ക്കുക ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്ന സ്വകാര്യ കരാറുകാർക്ക് ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ട് അസോസിയേഷൻ 16ന് മുന്നിൽ കൂട്ട ധർണ നടത്തും. ധർണയുടെ ഉദ്ഘാടനംകെ ജെ തോമസ് എക്സ് എംഎൽഎ നിർവഹിക്കും.പത്ര സമ്മേളനത്തിൽ സി കെ വേലായുധൻ ജനറൽ സെക്രട്ടറി കെ പ്രദീപൻ ട്രഷറർ മനോഹരൻ സെക്രട്ടറി ജയതുളസീധരൻ കെ വി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.