നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ തെരുവുനായ് ശല്യം വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു.ടൗണിലെ റോഡിലും നടപ്പാതയിലുമാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബോയ്സ് യു.പി സ്കൂള്‍, നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് പോകുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നായ്ക്കള്‍ പേടിസ്വപ്നമാകുകയാണ്.നെടുമങ്ങാട് തെരുവില്‍ അലയുന്ന സ്ത്രീയാണ് 50ലധികം വരുന്ന നായ്ക്കളെ തീറ്റിപ്പോറ്റുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരുമാസത്തിനിടെ നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലുമായി 26ലധികം പേര്‍ക്കാണ് തെരുവുനായുടെ കടിയേറ്റത്. ഇവരെല്ലാം ഇപ്പോഴും ചികിത്സയിലാണ്. ഒരുദിവസം ഒമ്പതുപേരെ തെരുവുനായ് കടിച്ച സംഭവവും അടുത്തിടെയുണ്ടായി.
ആളുകളുടെ ജീവന് ഭീഷണിയായി തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന സ്ത്രീയെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനോ തെരുവുനായ്ശല്യത്തിനെതിരെ നടപടി സ്വീകരിക്കാനോ ഇതുവെരയും നഗരസഭയോ പൊലി സോ തയാറായിട്ടില്ല.