തിരുവനന്തപുരം : കാലഘട്ടത്തിന്റെ വിളിയാളങ്ങൾ ഓർക്കുമ്പോൾ മൺമറഞ്ഞുപോയ ദിവ്യ പുരുഷാരവങ്ങളുടെ സന്മാർഗ്ഗ ദർശനങ്ങളാണ് ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.
ശിവഗിരി തീർത്ഥാടനം സംബന്ധിച്ച് ശിവഗിരിയിലെത്തിയ അഹമ്മദ് ഗുരുപ്രിയ ചാനലിനു നൽകിയ സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിക്കപ്പെട്ടത്.
ലോകമാനവർക്ക് ശ്രേഷ്ഠ ഗുരു ശ്രീ നാരായണ ഗുരുദേവൻ നൽകിയ ഉപദേശങ്ങളും ആത്മീയ വചനങ്ങളും മതാതീയ ദർശനങ്ങളുടെ ആഴക്കടൽ പവിഴമുത്തുകളാണ്. കാലം സാക്ഷിയാകുകയാണ്. മതങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹാർദ്ദതയും മാനുഷ്യക മൂല്യങ്ങളും നഷ്ടപ്പെടാനോ, വിസ് മാരിക്കാനോ പാടില്ലായെന്ന ഗുരുദേവ ദർശനം കൈമോശം വന്നിരിക്കുന്നതിന്റെ പാർശ്വ ഫലങ്ങൾ സമ്യൂഹം അനുഭവിക്കുന്നത് അടയാളങ്ങളാണെന്നും
പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് പറഞ്ഞു. ശിവഗിരിയിലെ സമാധി മണ്ഡപം ലോകത്തിന്റെ സ്വർഗ്ഗമാണ്. ഗുരുദേവ പാദങ്ങൾക്കൊണ്ട് പുണ്യവും ധന്യവും ആത്മാവിനാൽ പാപരഹിതമാക്കപ്പെട്ട വിശുദ്ധ ഭൂമിയാണു ശിവഗിരിയെന്നും അദ്ദേഹം പറഞ്ഞു.
പീത നിറം സാന്ത്വനത്തിന്റെയും ആശ്ലേഷത്തിന്റെയും
അനുഗ്രഹാശിസ്സുകളുടെയും നിറമാണ്. ഗുരുദേവ ദർശനത്തിന്റെ പ്രഭാപ്രസൂനമാണ് ശിവഗിരി തീർത്ഥാടനമെന്നും കാലാന്തരങ്ങളിലും ചക്രവാള സീമകൾക്കപ്പുറവും എന്നും എപ്പോഴും ഉണരുന്ന മന്ത്രധ്വനികളാണ്
ഗുരുദേവ പ്രബോധനങ്ങളെന്നും
അഹമ്മദ് പറഞ്ഞു.
ഗുരുപ്രായ ചാനൽ പ്രൊഡ്യൂസർ ഷിനു വർക്കല സന്ദേശം സ്വീകരിച്ചു. ശിവഗിരി തീർത്ഥാടനം പ്രമാണിച്ചു ലോകമെമ്പാടുമുള്ള ഗുരുദേവ ചിന്തകളെ ആദരിക്കുന്ന വ്യക്തികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഗുരു പ്രിയ ചാനൽ സന്ദേശ സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളത്.