കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു. ബസിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.എറണാകുളം ബസ് സ്റ്റാന്‍ഡിന് സമീപം ചിറ്റൂരിലാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്ബോള്‍ ബസില്‍ 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ എറണാകുളം ഡിപ്പോയില്‍നിന്ന് ബസ് പുറപ്പെട്ട് അര കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ടയര്‍ ഊരിത്തെറിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബസിന്‍റെ വേഗം വളരെ കുറവായതുകൊണ്ടും റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.ഊരിത്തെറിച്ച ബസിന്‍റെ ടയര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്