ഭുവനേശ്വര്‍: ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി മൂന്നു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടരവയസുള്ള കുഞ്ഞടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റതാണ് വിവരം. ജാജ്പുര്‍ ജില്ലയിലെ കൊറൈ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം.ഡോംഗോപസിയില്‍ നിന്ന് ഛത്രപൂരിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ പെട്ടെന്നു ബ്രേകിട്ടപ്പോള്‍ എട്ട് ബോഗികള്‍ പാളം തെറ്റുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. പാളം തെറ്റിയ ചില ബോഗികള്‍ നടപ്പാലത്തിനുമുകളിലേക്ക് ഇടിച്ചുകയറി വിശ്രമഹാളിലേക്കും ടികറ്റ്കൗണ്ടറിലേക്കും വീഴുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.സംഭവത്തെ തുടര്‍ന്ന് ഹൗറ-ചെന്നൈ പാരതയിലുള്ള ഗതാഗതം തടസപ്പെട്ടു. എട്ടു ട്രെയിനുകള്‍ റദ്ദാക്കി.