കോല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണായി സി.വി. ആനന്ദബോസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.നവംബര്‍ ഏഴിനാണ് ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്.ഇന്നലെ രാവിലെ കോല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ ആനന്ദബോസിനെ കോല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം, വ്യവസായമന്ത്രി ശശി പാഞ്ച, ചീഫ് സെക്രട്ടറി എച്ച്.കെ. ദ്വിവേദി, കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാജ്ഭവനിലേക്ക് ആനയിച്ചു. ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍മുഖ്യമന്ത്രി മമത ബാനര്‍ജി, സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായ, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവര്‍ പങ്കെടുക്കും. ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. 1977 ബാച്ച് കേരള കേഡര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണ് സി.വി. ആനന്ദബോസ്. 2011ല്‍ സേവനകാലാവധി അവസാനിക്കുന്നതിനുമുന്പ് കോല്‍ക്കത്ത നാഷണല്‍ മ്യൂസിയത്തിലെ അഡിമിനിസ്ട്രേറ്ററായി ആനന്ദബോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.