ദേശീയപാതയില്‍ ചിറങ്ങരയില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച്‌ ദമ്പതികൾ മരിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചിറങ്ങരയില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച്‌ പാറക്കടവ് കുറുമശേരി താവടത്തുപറമ്പില്‍ സജീവ് (52), ഭാര്യ സിമി(42) എന്നിവര്‍ മരിച്ചു.ചിറങ്ങര സിഗ്‌നല്‍ ജംഗ്ഷനില്‍ ബുധനാഴ്ച വൈകിട്ട് ആറേകാലിനായിരുന്നു അപകടം.സിമിയുടെ വെള്ളിക്കുളങ്ങരയിലെ വീട്ടിലേക്ക് വന്നതായിരുന്നു ദമ്പതികള്‍. സര്‍വീസ് റോഡില്‍ നിന്ന് സിഗ്‌നല്‍ തെറ്റിച്ച്‌ കുറുകെയെത്തിയ പിക്കപ്പ് വാനിലിടിക്കാതിരിക്കാന്‍ സജീവ് ശ്രമിച്ചപ്പോഴായിരുന്നു ദുരന്തം. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു വീഴുകയും പിന്നില്‍ വന്നിരുന്ന ടോറസ് ലോറി കയറിയിറങ്ങുകയുമായിരുന്നു.
സജീവ് സംഭവസ്ഥലത്തും സിമി കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത സ്തംഭനമുണ്ടായി. മരപ്പണിക്കാരനാണ് സജീവ്. പരേതരായ കുമാരന്‍ -സുമതി ദമ്പതികളുടെ മകനാണ് സജീവ്. കുറുമശേരി പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് സിമി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − 6 =