തിരുവനന്തപുരം :- തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള 2022-ലെ തോപ്പിൽഭാസി അവാർഡ് പ്രത പ്രവർത്തനകൻ സുജിത് നായർക്ക് . തോപ്പിൽ ഭാസി അവാർഡ് 33333/ – രൂപയും പ്രശസ്തിപത്രവും കാരയ്ക്കാ മണ്ഡപം വിജയകുമാർ രൂപകല്പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ്. ഡിസംബർ എട്ടാം തീയതി നടക്കുന്ന അനുസ്മരണ ചടങ്ങിൽ തോപ്പിൽ ഭാസി അവാർഡ് പത്രപ്രവർത്തകൻ സുജിത് നായർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻസമർപ്പിക്കുന്നതാണ്. പത്ര സമ്മേളനത്തിൽ തോപ്പിൽഭാസി ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സെക്രട്ടറി ഡോ വള്ളിക്കാവ് മോഹൻദാസ് , തുടങ്ങിയ ഭാരാവാഹികൾ പങ്കെടുത്തു.