തിരുവനന്തപുരം:- കാർഷിക മേഖലയും കൃഷിക്കാരും നേരിടുന്ന പ്രശ്നങ്ങൾ . പരിഹരിക്കാൻ കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും ഒരുമിച്ച് നിങ്ങേണ്ട കാലഘട്ടമാമാണിതെന്നു കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ . കേന്ദ്രസംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയ്ക്ക് അനുവദിക്കുന്ന ഫണ്ടുകളും ആനുകൂല്യങ്ങളും യഥാസമയം വിനിയോഗിക്കാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. കിസാൻസർവീസ് സൊസൈറ്റിയുടെ സംസ്ഥാന കൗൺസിൽ നവംബർ 26, 27 തീയതികളിൽ തിരുവനന്തപുരം മിത്ര നികേതൻ സിറ്റി സെന്ററിൽ നടക്കും. 26 ന് രാവിലെ 10 മണിക്ക് ഗതാഗത വകുപ്പ് ആന്റണി രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കൻ തോട്ടം അധ്യക്ഷത വഹിക്കും. ദേശീയ ചെയർമാൻ ടി എം . ജോസ് തയ്യിൽ മുഖ്യാതിഥി ആയിരിക്കും. കാർഷിക മേഖലയിലെ വിവിധ പ്രോജക്ടുകളെക്കുറിച്ചും . സംരംഭക സാധ്യതകളെക്കുറിച്ച് സമ്മേളനം വിശദമായി ചർച്ചകൾ നടത്തും. 26 ന് സംസ്ഥാന കൗൺസിൽ ഭാവി പരിപാടികൾ ചർച്ച ചെയ്യും. 27 ന് ഉച്ചയ്ക്ക് സമ്മേളനം സമാപിക്കും. പത്ര സമ്മേളനത്തിൽ ദേശിയ ചെയർമാൻ ജോസ് തയ്യിൽ, ദേശിയ ജനറൽ സെക്രട്ടറി എസ് സുരേഷ്, ദേശീയ വൈസ് ചെയർമാൻ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.