മാന്നാര്‍: കൊലക്കേസ് പ്രതി ഹാഷിഷ് ഓയിലുമായി അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്ബേരൂര്‍ കരിയില്‍ കിഴക്കെതില്‍ സുരേഷ് (42) ആണ് പിടിയിലായത്. മാന്നാര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. മൂന്നു ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുട്ടേല്‍ പാലത്തിനു സമീപം വെച്ചാണ് സുരേഷിനെ പൊലീസ്1 പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി കൊലപാതകം, മയക്കുമരുന്ന്, അബ്കാരി വകുപ്പുകളിലായി മുപ്പത്തി എട്ടോളം കേസുകളിലെ പ്രതിയാണ് സുരേഷ്.മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടയാളുമാണ് സുരേഷെന്ന് പൊലീസ് പറഞ്ഞു.മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ഡാന്‍സാഫ് ടീം, മാന്നാര്‍ എസ് ഐ.അഭിരാം. സി.എസ്, സിവില്‍ പൊലീസ് ഓഫീസര്‍ സിദ്ധിക്ക് ഉള്‍ അക്ബര്‍, എസ് ഐ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.