വിഴിഞ്ഞം : പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. വിഴിഞ്ഞത്ത് സമാധാനം വേണമെന്ന് യൂജിന്‍ പെരേര ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാരുമായും സമരക്കാരുമായും ചര്‍ച്ച നടത്തിയെന്ന് വികാരി ജനറല്‍ അറിയിച്ചു. ചര്‍ച്ചകള്‍ തുടരും. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും തുടര്‍ ചര്‍ച്ചകള്‍ ആവശ്യമെന്നും യൂജിന്‍ പെരേര പറഞ്ഞു. 144 പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. വിഴിഞ്ഞത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.