ഉത്തർപ്രദേശ് : പൊലീസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ജവാന്‍ അറസ്റ്റില്‍. യുപിയിലെ ബറേലിയിലാണ് സംഭവം. ബറേലിയിലെ കാന്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ശിഖയാണ് കൊല്ലപ്പെട്ടത്.ജാട്ട് റെജിമെന്റിലെ ജവാന്‍ ആകാശ് ആണ് പ്രതി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശിഖയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. കൂടാതെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
സെപ്തംബര്‍ 15നാണ് ശിഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.