തിരുവനന്തപുരം : ശ്രീപദ്മനാഭ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന 38 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി നാളെ (ഡിസം. 3 ) രാവിലെ 8.30 മണിക്ക് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ആയിരത്തിൽ പരം ആളുകൾ പങ്കെടുക്കുന്ന നാരായണീയ സംഗമം നടക്കും. ഭാഗവത ആചാര്യൻ ബ്രഹ്മശ്രീ പറളി ശ്രീകാന്ത് ശർമ്മയായിരിക്കും നാരായണീയ സംഗമം ആചാര്യൻ. ഹൈക്കോടതി റിട്ട ജഡ്ജി എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. ആർ.രാമചന്ദ്രൻ നായർ (റിട്ട ഐ എ എസ്) നാരായണീയ ഹംസം ആചാര്യൻ കെ.ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും. മാതൃ സമിതി ചെയർമാൻ ഗീത എസ് നായർ, വൈസ് ചെയർമാൻ ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് നാരായണീയ സംഗമം നടത്തപ്പെടുന്നത്.