ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍.കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ റ്റോജി വര്‍ഗീസി (26) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 10-നു ആണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മാടപ്പള്ളി സ്വദേശിയായ അലക്‌സിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അലക്‌സിന്‍റെ ബൈക്ക് മാടപ്പള്ളി എഴുത്തുപള്ളി ഭാഗത്തു തടഞ്ഞുനിര്‍ത്തി കയ്യില്‍ കരുതിയിരുന്ന കുപ്പിഗ്ലാസ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇവര്‍ തമ്മിലുണ്ടായിരുന്ന മുന്‍ വൈരാഗ്യം മൂലമാണ് റ്റോജി, അലക്‌സിനെ ആക്രമിച്ചത്. അലക്‌സിന്‍റെ പരാതിയില്‍ കേസെടുത്ത തൃക്കൊടിത്താനം പൊലീസ്റ്റോജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.തൃക്കൊടിത്താനം സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് റ്റോജി.