വലിയശാല ഗ്രാമം മറ്റൊരു സ്വയം വര വേദിയായി -നൂറു കണക്കിന് ഭക്തർപൂർണ പുഷ് ക ലാം ബാ ൾ സമേതശ്രീ ഹരി ഹര പുത്രസ്വാമി കല്യാണത്തിന് സാക്ഷി യായി



തിരുവനന്തപുരം : ശ്രീ ഹരിഹര പുത്രസ്വാമി യുടെ ദൈവകീർത്തനങ്ങൾ ശ്രവിച്ചാണ് വലിയ ശാല ഗ്രാമത്തിലെ പ്രഭാതം ഇന്ന് ഉണർന്നത്. കേരള ബ്രാഹ്മണ സഭയുടെ വലിയശാല ഉപസഭ വലിയശാല ഗ്രാമം മഹാഗണപതി ഭജന മഠത്തിൽ പി. കൃഷ്ണൻ (രാജു സ്വാമി ) യുടെ നേതൃത്വത്തിൽ അൻപതോളം സ്വാമിമാർ ഹരിഹരപുത്രസ്വാമിയുടെ ഭജന കീർത്തന ങ്ങൾ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആലപിച്ചു.11.30മണിയോടെ ശ്രീ ഹരി ഹര പുത്രസ്വാമിയുടെ തിരു കല്യാണ ചടങ്ങുകൾ ആരംഭിച്ചു. ഈ ഭക്തി നിർഭരമായ പരിപാടിയുടെ നേതൃത്വം വഹിച്ചത് മീനാ മഹാദേവൻ ആയിരുന്നു. അഞ്ഞൂറിലധികം ഭക്തർ ശ്രീ മഹാ ഗണപതി മഠം ഹാളിൽ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 − 9 =