നൈജീരിയ : നൈജീരിയയിലെ കാറ്റ്‌സിന സംസ്ഥാനത്ത് മുസ്ലിം പള്ളിയ്ക്കുള്ളില്‍ അഞ്ജാതര്‍ നടത്തിയ വെടിവയ്പില്‍ മുഖ്യ പുരോഹിതന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. പ്രദേശിക സമയം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കുകളിലെത്തിയ സംഘം വെടിവയ്പിന് പിന്നാലെ പള്ളിയിലുണ്ടായിരുന്ന ഏതാനും പേരെ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ഇവരില്‍ ചിലരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു.