കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് യുവാക്കള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ തുവ്വൂര്‍ വള്ളിക്കപറമ്പില്‍ താജുദീന്‍ (31), കരുവാരക്കുണ്ട് കോന്തന്‍ കുളവന്‍ഹൗസില്‍ മുഹമ്മദ് ഷഹര്‍ (32) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ അല്‍ ഫാന്‍സ എച്ച്.ആര്‍ സൊലൂഷന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാത്തതിനാല്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പേരില്‍ നടക്കാവ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇവര്‍ വിദേശത്ത് ഉയര്‍ന്ന ശമ്ബളത്തോടുള്ള ജോലിക്കുള്ള വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ്വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.