മഹാരാഷ്ട്ര: താണെ കസറ സ്റ്റേഷന് സമീപം ട്രെയിന്‍ എന്‍ജിന്‍ പാളംതെറ്റി. മൂന്ന് ചക്രങ്ങളാണ് പാളം തെറ്റിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഏറെനേരം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
രാത്രി 8.15 ഓടെ കസറയ്ക്കും ഇഗത്പുരി സ്റ്റേഷനുമിടയിലാണ് പാളം തെറ്റിയത്. ഇതേതുടര്‍ന്ന് മൂന്ന് ലൈനുകളില്‍ വൈദ്യുതി വിച്ഛേദിച്ചു. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടഞ്ഞത് യാത്രക്കാരെ വലച്ചു. അപകടം നടന്നയുടന്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ സ്ഥലത്തെത്തിച്ച് പാളം തെറ്റിയ ട്രെയിന്‍ നേരെയാക്കിയതായി സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.