കായംകുളം : കായംകുളത്ത് അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്തീകളെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉല്ലാസ്, ശ്രീജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യ പ്രതി ബിജു ഉള്‍പ്പെടെ രണ്ട് പേര്‍ ഒളിവിലാണ്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.കീരിക്കാട് തെക്ക് മൂലേശ്ശേരില്‍ ക്ഷേത്രത്തിന് സമീപം ബിനോയ് ഭവനത്തില്‍ മിനി,അമ്ബലശ്ശേരില്‍ സ്മിത,നീതു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏതാനും ദിവസം മുന്‍പ് മാങ്ങപറിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കായംകളം പൊലിസ് ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തര്‍ക്കവും ആക്രമണവുണ്ടായത്. അയല്‍ വാസിയായ ബിജുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് വെട്ടേറ്റവര്‍ മൊഴി നല്‍കിയിരുന്നു.