ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

വിശാഖപട്ടണം: ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു.ശശികല എന്ന 20 വയസ്സുള്ള വിദ്യാര്‍ഥിനിയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഗുണ്ടൂര്‍-റയാഖാദ പാസഞ്ചറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി ട്രെയിനില്‍നിന്ന് കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു. ദുവ്വാദയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയായ ശശികല സ്ഥിരമായി ഈ ട്രെയിനിലാണ് യാത്രചെയ്തിരുന്നത്.

പതിവുപോലെ ബുധനാഴ്ച രാവിലെയും ട്രെയിനില്‍ യാത്രചെയ്യവേ ദുവ്വാദ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി. ട്രെയിന്‍ നിര്‍ത്തിച്ച്‌ ആര്‍.പി.എഫും റെയില്‍വേറെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേറ്റ സാരമായ പരിക്കാണ് മരണത്തിനിടയാക്കിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 + seven =