വെള്ളൂര്‍: അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറുമ്ബയം മണലില്‍ വീട്ടില്‍ ആകാശാണ് (26) പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാള്‍ അയല്‍വാസിയായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിയത്. ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യം നിലനിന്നിരുന്നു. സംഭവശേഷം ഇയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കര്‍ണാടകയിലെ സഹലേഷ് പുരയില്‍നിന്ന് പിടികൂടുകയുമായിരുന്നു.