പൂജപ്പുര: പൂജപ്പുര ജംഗ്ഷനിലെ ഗതാഗത ക്കുരുക്കിന് ഇനി എന്ന് ശാപമോക്ഷം വരും എന്നുള്ളതാണ് ഇവിടെ എത്തുന്നവരുടെയും, സ്ഥലവാസികളുടെയും ചിന്ത. വർ ഷങ്ങളായി പൂജപ്പുര ജംഗ്ഷനിൽ ഒരു ട്രാഫിക് സിഗിനൽ ലൈറ്റ് സ്ഥാപിക്കണം എന്ന ആവശ്യം പൊതു ജനങ്ങളുടെ ഇടയിൽ നിന്നും ഉയർന്നിട്ട്. നാളിത് വരെ ഇതിനു ഒരു മറുപടിയൊ, നടപടിയോ നഗരസഭ, പോലീസ്, എം എൽ എ, ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നുള്ളത് അതീവഖേ ദ കരമാണ്. പൂജപ്പുര ജംഗ്ഷൻ ആകട്ടെ വളരെ വീതി കുറഞ്ഞ നിലയിൽ ആണ്. മുടവന്മുകളിലോട്ടു തിരിയുന്ന ജംഗ്ഷൻ, പൂജപ്പുര -തിരുമല മെയിൻ റോഡ്, ജംഗ്ഷന് സമീപം ഉള്ള കാട്ടു റോഡ്, തൊട്ടടുത്ത് നേതാജി റോഡ് തുടങ്ങിയ ഏറെ ജന സാന്ദ്രത ഉള്ളതും, നിരവധി സ്കൂളുകൾ, ഓഫീസുകൾ പ്രവർത്തിക്കുന്ന കേന്ദ്രമാണ് പൂജപ്പുര ജംഗ്ഷനും, പരിസര പ്രദേശങ്ങളും. രാവിലെ ആയാൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കോൺസ്റ്റബിൾ ആണ് ഈ ഭാഗത്തു ഡ്യൂട്ടി ആയി ഇടുന്നത്. സ്കൂൾ, ഓഫീസിലേക്ക് പോകാനുള്ള വാഹനങ്ങൾ രാവിലെ മുതൽ ഈ റോഡിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ഗതാ ഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. മണിക്കൂറുകൾ റോഡിൽ കുരുങ്ങി കിട ന്നെകിൽ മാത്രമേ പൂജപ്പുര ജംഗ്ഷൻ മറികടക്കാൻ ആകുക ഉള്ളു. സ്ഥലം എം എൽ എ വി. ശിവൻകുട്ടി ഇപ്പോൾ മന്ത്രി ആയപ്പോൾ എങ്കിലും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധപതിഞ്ഞിരുന്നെങ്കിൽനാട്ടിലെ ജനങ്ങൾക്കും, ഇവിടെ എത്തുന്നവരുടെ മഹാ ദുരിതം അവസാനിപ്പിക്കാമായിരുന്നു . ഇനി യെങ്കിലും പൂജപ്പുര ജംഗ്ഷനിൽ ഒരുട്രാഫിക് സിഗി നൽ ലൈറ്റ് സ്റ്റാപിക്കാൻ മന്ത്രി ഉൾപ്പെടെ ഉള്ളവർ ശ്രമിക്കേണ്ടതാണ് എന്നുള്ള ആവശ്യം ശക്തമായി ജനങ്ങളുടെ ഇടയിൽ നിന്നും ഉയരുകയാണ്.
Total Views: 9845