മാന്നാര്‍: മാന്നാറിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ മോഷണങ്ങള്‍ നടത്തി വ്യാപാരികളുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് പിടിയില്‍.കൊട്ടാരക്കര മേലില ചെങ്ങമനാട് റഫീഖ് മന്‍സിലില്‍ റഫീഖിനെയാണ് (സതീഷ്-41) മാന്നാര്‍ പൊലീസ് പിടികൂടിയത്.
മാന്നാര്‍, പരുമല, ചെന്നിത്തല പ്രദേശങ്ങളിലായി ഒരാഴ്ചക്കുള്ളില്‍ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഒരു വീടിനു നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളില്‍ മോഷണശ്രമവും നടത്തി. എല്ലായിടത്തും സമാനരീതിയില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മാന്നാര്‍ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്.
.