തമിഴ്‌നാട് മധുരൈയില്‍ പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും 19കാരന്‍ കൊലപ്പെടുത്തി

മധുരൈ: തമിഴ്‌നാട് മധുരൈയില്‍ പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും 19കാരന്‍ കൊലപ്പെടുത്തി.ഫാര്‍മസി വിദ്യാര്‍ത്ഥിയായ ഗുണശീലനും സുഹൃത്തും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിയായ ഗുണശീലന്‍ അമ്മയുടെ സഹോദരന്‍ മണികണ്ഠന്‍, മുത്തശി മഹിഷമ്മാള്‍, മണികണ്ഠന്റെ ഭാര്യ അഴകപ്രിയ, എന്നിവര്‍ക്കൊപ്പമാണ് മധുരൈ എല്ലിസ് നഗറില്‍ താമസിച്ചിരുന്നത്. സഹപാഠിയുമായി ഗുണശീലന്‍ പ്രണയത്തിലായെന്ന വിവരം അറിഞ്ഞ മഹിഷമ്മാളും അഴകപ്രിയയും പിന്തിരിപ്പിക്കാന്‍ പല വട്ടം ശ്രമിച്ചു. ചൊവ്വാഴ്ച ഇതേ ചൊല്ലിയുള്ള തര്‍ക്കം മുറുകി കൊലപാതകത്തിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 + three =