പഞ്ചാബ് : പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഡ്രോണ്‍. ബിഎസ്‌എഫ് വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാകിസ്താന്‍ ഭാഗത്തേക്ക് തിരിച്ചുപോയി മേഖലയില്‍ തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെയാണ് അതിര്‍ത്തിയില്‍ ഡ്രോണിന്റെ സാന്നിധ്യം കണ്ടത്. ഏകദേശം 250 മീറ്റര്‍ ഉയരത്തിലാണ് ഡ്രോണ്‍ കണ്ടത്.കഴിഞ്ഞ മാസങ്ങളില്‍ പലതവണയായി ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഡ്രോണിന്റെ സാന്നിധ്യം ഉണ്ടായതിനെ തുടര്‍ന്ന് മേഖല അതീവ ജാഗ്രതയിലാണ്.