ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.വാഴവര നിര്‍മ്മല സിറ്റിയില്‍ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്.വനപാലകരെത്തി കടുവയുടെ ജഡം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടത്.കുളത്തിലെ വലയില്‍ കുരുങ്ങിയ നിലയിലായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതോടെ വനപാലകരും പൊലീസും സ്ഥലത്തെത്തി.അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ കടുവയുടെ ജഡം കരക്ക് കയറ്റി.