അമ്പലപ്പുഴ : സൗദി അറേബ്യയിലെ ദമാമില്‍ വച്ച് ഭര്‍ത്താവ് മര്‍ദ്ദിച്ചതായി യുവതിയുടെ പരാതി. നീര്‍ക്കുന്നം സ്വദേശിനി ഷഹനാസാണ് അമ്പലപ്പുഴ പൊലീസിലും വനിത കമ്മീഷനിലും, കുടുംബകോടതിയിലും പരാതി നല്‍കിയത്. ഏഴു വര്‍ഷം മുമ്ബാണ് നീര്‍ക്കുന്നം സ്വദേശി ഫൈസലുമായി ഷഹനാസിന്റെ വിവാഹം നടന്നത്. 2 മാസം മുമ്ബ് ഫൈസല്‍ ജോലി ചെയ്യുന്ന ദാമാമിലേക്ക് ഷഹനാസിനേയും 3 വയസ്സുള്ള കുട്ടിയേയും കൊണ്ടുപോയി. അവിടെ വച്ച് ഫൈസല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് ഷഹനാസ് വിവരം ദമാമിലെ പ്രവാസി മലയാളികളെ അറിയിക്കുകയും അവരുടെ സഹായത്തോടെ ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തുകയുമായിരുന്നു. ശരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധാഴ്ച രാവിലെയോടെ ഷഹനാസിനെ ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈ കൊണ്ടും സ്റ്റീല്‍ പൈപ്പുകൊണ്ടും ഭര്‍ത്താവ് മര്‍ദ്ദിച്ചതായി യുവതി പൊലീസിന് മൊഴി നല്‍കി.